Site icon Fourteen Kerala – 14 Kerala News

ശക്തമായ മഴയിലും കാറ്റിലും മരം കാറിന് മുകളിൽ വീണു

വടകര: ശക്തമായ മഴയിലും കാറ്റിലും തണൽ മരം കാറിന് മുകളിൽ വീണു. ചോറോട് റാണി പബ്ലിക്ക് സ്കൂൾ റോഡിലെ തണൽ മരമാണ് റോഡരികിൽ നിർത്തിയിട്ട കാറിനു മുകളിൽ വീണത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. മരം മുറിഞ്ഞു വീണതോടെ ഗതാഗതം തടസ്സപ്പെട്ടു.

വടകര അഗ്നിരക്ഷ സേന ഓഫിസർ കെ. അരുണിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ടി. സജീവൻ, ഓഫിസർമാരായ വി.സി. വിപിൻ, കെ.കെ. സന്ദീപ്, എൻ.കെ. സ്വപ്‌നേഷ്, ടി. അബ്ദുൾ സമദ്, ടി. ഷിജേഷ്, സി. സന്തോഷ്, പി.ടി.കെ. സിബിഷാൽ, ഹോം ഗാർഡ് കെ. ഹരിഹരൻ എന്നിവർ പങ്കെടുത്തു.

Exit mobile version