Site icon Fourteen Kerala – 14 Kerala News

പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു

പേരാമ്പ്ര : പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു. കൂത്താളി രണ്ടേ ആറില്‍ പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്.

അതിന് ശേഷം പേവിഷബാധക്കെതിരെ ക്യത്യമായ വാക്‌സീനുകള്‍ എടുത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് പത്ത് ദിവസം മുമ്പ് ചന്ദ്രികയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതില്‍ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നായയുടെ കടിയേറ്റവര്‍, വാക്‌സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: ജയേഷ്, ജിതേഷ് (പോലീസ് ഡോഗ് സ്‌ക്വാഡ്, പയ്യോളി ), ജിനോയ് (ചേവായൂര്‍ പോലീസ് സ്റ്റേഷന്‍). മരുമക്കള്‍: ജിജി, നിത്യ, ഇന്ദു.

Exit mobile version