Site icon Fourteen Kerala – 14 Kerala News

ഉള്ളിയേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

ഉള്ളിയേരി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരനായ കൊയിലാണ്ടി കോതമംഗലം മുയമ്പത്ത് വത്സന്റെ മകൻ വിൻ രൂപ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാവിലുംപാറ സ്വദേശി പീടികയുള്ളതിൽ വിപിൻ സുരേഷ്, കാർ യാത്രക്കാരും കൊടുവള്ളി പാലക്കുറ്റി സ്വദേശികളുമായ ഉവൈസ്, അസ്‌ലം, ഗഫാൻ മുഹമ്മദ്, സാലിഹ് എന്നിവർക്കാണ് പരിക്കേറ്റത്.

സംസ്ഥാനപാതയിൽ ഉള്ളിയേരി 19 പൊയിൽ താഴെ ആയിരുന്നു അപകടം. പരിക്കേറ്റവരെ മുടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപിൻ സുരേഷിന്റെ നില ഗുരുതരമാണ്. അത്തോളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Exit mobile version