Site icon Fourteen Kerala – 14 Kerala News

മാനിപുരത്ത് പച്ചക്കറി കടയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്ക്

കൊടുവള്ളി: മാനിപുരത്ത് പച്ചക്കറി കടയിലേക്ക് കാർ ഇടിച്ചു കയറി. കരീറ്റിപറമ്പ് റോഡിലെ ബസ്റ്റോപ്പിന് സമീപമുള്ള ഇബ്രാഹിമിന്റെ കടയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്.

കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version