Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു, അപകടം കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി റോഡരികില്‍ നില്‍ക്കവേ

കോഴിക്കോട്: താമരശേരി ചുങ്കത്ത് ടിപ്പർ ഇടിച്ച് യുവതി മരിച്ചു. ഫാത്തിമ സാജിദയാണ്  മരിച്ചത്. മുപ്പത് വയസ്സായിരുന്നു. രാവിലെ ഏഴേകാലോടെയാണ് അപകടം. കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ടിപ്പര്‍ ലോറിയും ഡ്രൈവറെയും താമരശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പർ. ബാലുശേരി – താമരശേരി റോഡില്‍ ചുങ്കത്ത് വനം വകുപ്പ് ഓഫീസിന്  സമീപമാണ് അപകടം ഉണ്ടായത്.

Exit mobile version