Site icon Fourteen Kerala – 14 Kerala News

സ്വർണക്കടത്തിന് സഹായം: കസ്റ്റംസ് സൂപ്രണ്ട് കൂടുതൽ പേരെ സഹായിച്ചെന്ന് സൂചന,മുനിയപ്പക്കെതിരെ സിബിഐ അന്വേഷണവും

കോഴിക്കോട് : സ്വർണക്കടത്തിനിടെ കരിപ്പൂരിൽ ഇന്നലെ പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ കൂടുതൽ പേരെ സ്വർണ്ണ കടത്തിനു സഹായിച്ചെന്ന് സൂചന.പിടിയിലായ ദിവസം ആറ് യാത്രക്കാരുടെ ലഗേജ് പരിശോധിച്ചില്ലെന്ന് കസ്റ്റംസ് കണ്ടെത്തി. വിമാന താവളത്തിൽ ഇവരുൾപ്പെടെ കൂടുതൽ പേരിൽ നിന്നും ഇയാൾ കടത്തു സ്വർണ്ണം കൈപ്പറ്റിയോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നു

ലഗേജ് എക്സറേ ഇമേജ് വച്ചു പ്രാഥമിക പരിശോധന നടത്തുന്ന ചുമതല ആയിരുന്നു പിടിയിലായതിന്‍റെ തലേ ദിവസം ഇയാൾക്ക്.പരിശോധിക്കാത്തതിനെ ക്കുറിച്ച് ഉയർന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ കൃത്യമായി മറുപടി നൽകിയില്ല.പുറത്തു വച്ചു പൊലീസ് പിടിയിലായത് ഇതിന് ശേഷം ആണ് .അഴിമതി നിരോധന നിയമ പ്രകാരം കേസ് സി ബി ഐ അന്വേഷിക്കും. സൂപ്രണ്ട് പി മുനിയപ്പയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്

Exit mobile version