Site icon Fourteen Kerala – 14 Kerala News

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ്ങ്; പുതിയ ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കോഴിക്കോട്: കോഴിക്കോട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ്ങ് പുതിയ ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. സലീം രാമനാട്ടുകര (പ്രസിഡന്റ് ), മുർത്താസ് ഫസൽ അലി താമരശ്ശേരി (ജന: സെക്രട്ടറി), അമൽ വടകര ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

കോഴിക്കോട് വ്യാപാര ഭവനിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗം ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് മുത്തേടത്ത്, സംസ്ഥാന സിക്രട്ടറി ബാപ്പു ഹാജി ,ജില്ലാ സെക്രട്ടറി ജിജി തോമസ്, സംസ്ഥാന യൂത്ത് വിംങ്ങ് പ്രസിഡന്റ് ജോജിൻ ടി ജോയ് , സെക്രട്ടറി മനാഫ് കാപ്പാട്, നൗഷാദ് വയനാട് , എ.ജെ. റിയാസ് എറണാകുളം, ജില്ലാ ട്രഷറർ സുനിൽകുമാർ , എ.വി.എം കബീർ, അമീർ മുഹമ്മദ് ഷാജി, ഷാഹുൽ ഹമീദ്, ബാബുമോൻ , എന്നിവർ പങ്കെടുത്തു.

Exit mobile version