Site icon Fourteen Kerala – 14 Kerala News

കാല് മുറിച്ച് കളയണമെന്ന് വൈദ്യൻ പറഞ്ഞു; കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി

കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാര്‍ (32) എന്നിവരാണ് മരിച്ചത്. ടവറിനുമുകളില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ദേവിയുടെ കാലിന് വയ്യാത്തതിനാല്‍ ഇരുവരും കഴിഞ്ഞ ദിവസം വൈദ്യരെ കാണാൻ പോകുകയും, ദേവിയുടെ കാല് മുറിച്ച് മാറ്റണമെന്ന് പറ‍ഞ്ഞതായും ഇവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. അതിനാല്‍ ഇനി ജീവിച്ചിരിക്കില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് രാത്രിയായിട്ടും ഇരുവരും വീട്ടില്‍ വരാഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ടവറിനുമുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version