Site icon Fourteen Kerala – 14 Kerala News

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു, അഴീക്കോട് തൊഴിലാളിയെ കാണാതായി

കോഴിക്കോട്: അഴീക്കോട് മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളിയെ കാണാതായി. എറിയാട് ചന്തക്ക് പടിഞ്ഞാറ് വശം കാര്യേഴ്ത്ത സുധി (42) യാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്.

അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് വശത്തായിരുന്നു സംഭവം. നൂറുൽ ഹുദാ എന്ന ഫൈബർ വള്ളത്തിൽ മറ്റു തൊഴിലാളികൾക്കൊപ്പം മത്സ്യ ബന്ധനം നടത്തുന്നതിനിടയിലാണ് സുധി കടലിൽ വീണത്. അഴീക്കോട് തീരദേശ പൊലീസിൻ്റെ നേതൃത്വത്തിൽ ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്.

Exit mobile version