Site icon Fourteen Kerala – 14 Kerala News

ചുരത്തിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റി

താമരശ്ശേരി: ചുരത്തിൽ ആറാം വളവിന് മുകളിലായി കഴിഞ്ഞ ദിവസം കടപുഴകി വീണ മരത്തിന്റെ തൊട്ടടുത്തായി വാഹനങ്ങൾക്ക് ഭീഷണിയായി വള്ളിക്കെട്ടിൽ കുടുങ്ങി റോഡിലേക്ക് ചെരിഞ്ഞ് നിന്ന മരം ചുരം സംരക്ഷണ സമിതി പ്രവർത്തകർ മുറിച്ചുമാറ്റി.

വനം വകുപ്പ് ഉദ്യോഗസ്ഥരും സമിതി ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാടിന്റെ നേതൃത്വത്തിൽ മജീദ് കണലാട്, മുജീബ് കൊല്ലരിക്കൽ, ഹർഷാദ് കെ, രതീഷ്, മുട്ടായി വെല്ലൻ, ബിച്ച തുടങ്ങിയ സമിതി പ്രവർത്തകർ മരം മുറിച്ച് മാറ്റുന്നതിനായി പ്രയത്നിച്ചു.

Exit mobile version