Site icon Fourteen Kerala – 14 Kerala News

സ്‌കൂളിന് സമീപം നിർത്തിയിട്ട കാറിൽ നിന്നും എം.ഡിഎം എയുമായി യുവാക്കൾ പിടിയിലായി

കോഴിക്കോട്: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ.യുമായി മൂന്നു യുവാക്കളെ വെള്ളയിൽ പോലീസ് പിടികൂടി. പന്തീരാങ്കാവ് പൂളേങ്കര നടുക്കണ്ടി പറമ്പ് ഷിജാഹ് (26), കല്ലായി അമ്മാറമ്പത്ത് മുഹമ്മദ് ആഷിക്ക് (25), കല്ലായി അമ്മാറമ്പത്ത് മുഹസിൻ (25) എന്നിവരെയാണ് വെള്ളയിൽ പോലീസ് സബ് ഇൻസ്പെക്ടർ സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

നിയാഴ്ച രാത്രി പോലീസ് പട്രോളിങ്ങിനിടെ വെള്ളയിൽ ഫിഷറീസ് സ്കൂളിനുസമീപം റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ ലൈറ്റ് ഓഫ് ചെയ്ത് ഇരിക്കുകയായിരുന്നു യുവാക്കൾ. ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ പരിഭ്രമിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ക്രിസ്റ്റൽരൂപത്തിലുള്ള ആറുഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്. പ്രതികളുടെപേരിൽ വെള്ളയിൽ പോലീസ് കേസെടുത്തു കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version