Site icon Fourteen Kerala – 14 Kerala News

അഞ്ചുകിലോഗ്രാം അനധികൃതപുകയില ഉത്‌പന്നങ്ങൾ പിടികൂടി

താമരശ്ശേരി : താമരശ്ശേരി കുടുക്കിലുമ്മാരത്ത് അഞ്ചുകിലോ അനധികൃതപുകയില ഉത്‌പന്നങ്ങൾ എക്സൈസ് പിടികൂടി. നിരോധിത ഉത്‌പന്നങ്ങൾ കൈവശംവെച്ചതിന് കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ നാസറിനെതിരേ കോട്പ ആക്ട് പ്രകാരം കേസെടുത്തു.

താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വസന്തൻ, സി.ഇ.ഒമാരായ നൗഷീർ, റബിൻ, സുമേഷ്, വനിതാ സി.ഇ.ഒ. അഭിഷ, ഡ്രൈവർ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അനധികൃത പുകയില ഉത്‌പന്നങ്ങൾ കണ്ടെടുത്തത്.

Exit mobile version