Site icon Fourteen Kerala – 14 Kerala News

മഴ തുടരുന്നു; കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

കോഴിക്കോട്: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്തു 2 ദുരിതാശ്വാസ ക്യാംപുകൾ കൂടി തുറന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാടാണ് ക്യാംപുകൾ തുറന്നത്. നരേന്ദ്രദേവ് കോളനിയിലെ 24 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി.

ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പാലൂർ എൽപി സ്കൂൾ, കക്കയം കെഎച്ച്ഇപിജി എൽപി സ്കൂൾ, കരിയാത്തൻപാറ ജിഎൽപി സ്കൂൾ എന്നിവയ്ക്കും കണ്ടിവാതുക്കൽ, കൊടിയത്തൂർ മൈസൂർ മല,  മുതുകാട് നരേന്ദ്രദേവ് അങ്കണവാടികൾക്കുമാണ് അവധി.

Exit mobile version