Site icon Fourteen Kerala – 14 Kerala News

കുമ്മങ്കോട്ട് മിന്നലില്‍ 2 വീടുകള്‍ക്ക് നാശം; വൈദ്യുത മീറ്റര്‍ പൊട്ടിത്തെറിച്ച് അയല്‍വീട്ടുമുറ്റത്ത് പതിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടു

നാദാപുരം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മിന്നലില്‍ കുമ്മങ്കോട്ട് 2 വീടുകള്‍ക്ക് നഷ്ടം. മലോക്കണ്ടിയില്‍ കണ്ണോത്ത് കുഞ്ഞാലിയുടെ വീട്ടില്‍ വൈദ്യുതി മീറ്ററും സ്വിച്ച് ബോര്‍ഡും തകര്‍ന്നു.

മീറ്ററും മറ്റും പൊട്ടിത്തെറിച്ച് അയല്‍ വീട്ടുമുറ്റത്ത് പതിച്ചു. വീട്ടുകാര്‍ രക്ഷപ്പെട്ടു. വീടിനും തകരാറു സംഭവിച്ചു. വീട്ടു പറമ്പിലെ തെങ്ങുകള്‍ നശിച്ചു.

പുളിയത്തുങ്കല്‍ മമ്മൂട്ടിയുടെ മകന്‍ ജംഷീര്‍ നിര്‍മിക്കുന്ന വീട്ടിലും മിന്നല്‍ നഷ്ടം വിതച്ചു. മീറ്ററും സ്വിച്ച് ബോര്‍ഡും പൊട്ടിത്തെറിച്ചു.

Exit mobile version