Site icon Fourteen Kerala – 14 Kerala News

കുട്ടിക്കടത്ത്; പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് സിഡബ്ല്യുസി

കോഴിക്കോട്: രാജസ്ഥാനിൽ നിന്ന് കുട്ടികളെ അനധികൃതമായി എത്തിച്ച പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ. കുട്ടികളെ എന്തിന് എത്തിച്ചു എന്നതിൽ ദുരൂഹതയുണ്ട്.

കുട്ടികളെ കൊണ്ട് വരുമ്പോൾ പാലിക്കേണ്ട ഒരു നിബന്ധനയും കരുണ ചാരിറ്റബിൾ ട്രസ്റ്റ് പാലിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു. ട്രസ്റ്റിനെതിരെ അന്വേഷണം നടത്താൻ എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നി‍ർദേശം നൽകിയതായും അബ്ദുൾ നാസർ കോഴിക്കോട് പറഞ്ഞു.

Exit mobile version