Site icon Fourteen Kerala – 14 Kerala News

രാഹുൽഗാന്ധിയുടെ അറസ്റ്റ്; കോൺഗ്രസ് പ്രധാനമന്ത്രിയുടെ കോലംകത്തിച്ചു

കോഴിക്കോട് : രാഹുൽഗാന്ധി എം.പി.യെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാകമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലംകത്തിച്ചു. ഡി.സി.സി.യിൽനിന്ന് പുറപ്പെട്ട പ്രകടനം എസ്.കെ. പ്രതിമയ്ക്ക് സമീപമാണ് സമാപിച്ചത്.

ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. കെ.എം. അഭിജിത്ത്, പി.എം. അബ്ദുറഹിമാൻ, എസ്.കെ. അബൂബക്കർ, കെ.സി. ശോഭിത, ഷെറിൽബാബു, ഷാജിർ അറാഫത്ത്, വിനോദ് പടനിലം, പി.വി. ബിനീഷ്, ഗൗരി പുതിയോത്ത് എന്നിവർ പങ്കെടുത്തു.

Exit mobile version