Site icon Fourteen Kerala – 14 Kerala News

മുങ്ങിമരണ നിവാരണ ദിനം; സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിജ്ഞ ചൊല്ലും

കോഴിക്കോട്: ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മുങ്ങിമരണ നിവാരണ ദിനമായ ജൂലൈ 25ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുങ്ങിമരണ ബോധവത്കരണ പ്രതിജ്ഞ ചൊല്ലും.

അപകട സാധ്യതയുള്ള ഒരു ജലാശയത്തിലേക്കും പോകുന്നതല്ല. അപകട സാധ്യത പ്രദേശങ്ങളിലേക്ക് പോകുന്നതിൽനിന്ന് ഞാൻ എന്റെ കൂട്ടുകാരെ പിന്തിരിപ്പിക്കുന്നതാണ്, ഞങ്ങളുടെ സുരക്ഷയ്ക്കായി സർക്കാരും മുതിർന്നവരും നൽകുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും ഞാനും എന്റെ കൂട്ടുകാരും പൂർണമായും അനുസരിക്കുന്നതാണ്. മുങ്ങിമരണം എന്ന മഹാ ദുരന്തത്തിൽ നിന്ന് രക്ഷ നേടുന്നതിനായി നിലവിലുള്ള സുരക്ഷാ നിയമങ്ങൾ പൂർണ്ണമായും അനുസരിക്കുന്നതാണ് എന്നതാണ് മുങ്ങി മരണപ്പെട്ട കൂട്ടുകാരെ സ്മരിച്ചു കൊണ്ടുള്ള പ്രതിജ്ഞയുടെ ഉള്ളടക്കം.

ജില്ലയിൽ മുങ്ങിമരണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദ്യാർഥികൾക്കായി ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയാണ് നടപ്പാക്കുക.

Exit mobile version