Site icon Fourteen Kerala – 14 Kerala News

മത്സ്യ വ്യാപാരികൾക്കു സാമ്പത്തിക പാക്കേജ് അനുവദിക്കണം

ബേപ്പൂർ: മത്സ്യ വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നു ഓൾ കേരള ഫിഷ് മർച്ചന്റ് ആൻഡ് കമ്മിഷൻ ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ കെ.സുധീർ ഖാൻ, കൺവീനർ വി.മുഹമ്മദലി, പി.ജാബിർ എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനം ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി സി.എം.ഷാഫി അധ്യക്ഷത വഹിച്ചു. ഉമ്മർ പാണ്ടികശാല മുഖ്യാതിഥിയായി. കൗൺസിലർ എം.ഗിരിജ, കെ.പി.എം.കെ.കുഞ്ഞി, എൻ.സതീഷ് കുമാർ,  വി.അബ്ദുൽ മനാഫ്, കെ.വി.മുസ്തഫ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളെ അനുമോദിക്കൽ, കരോക്കെ ഗാനമേള എന്നിവയുണ്ടായി. ഭാരവാഹികൾ: എം.ബഷീർ(പ്രസി), എൻ.സി.റഷീദ്, സി.മൊയ്തീൻ കോയ(വൈ.പ്രസി), സി.എം.ഷാഫി(ജന.സെക്ര), മനാഫ് ബേപ്പൂർ, എ.എസ്.എഫ്,അഷറഫ്(ജോ.സെക്ര), സി.പി.ശ്യാമപ്രദാസ്(ട്രഷ).

Exit mobile version