Site icon Fourteen Kerala – 14 Kerala News

ആദിവാസി ഭൂമി തട്ടിപ്പ് കേസ്: എച്ച്ആർഡിഎസ് ജീവനക്കാരുടെ മുന്‍കൂർ ജാമ്യാപേക്ഷ, സര്‍ക്കാര്‍ വിശദീകരണം തേടി കോടതി

പാലക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് നടത്തിയെന്ന കേസില്‍ പാലക്കാട് എച്ച് ആർ ഡി എസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. ജോജി മാത്യു, വേണുഗോപാല്‍, ആത്മനാമ്പി എന്നിവരാണ് മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയത്.

ഷോളയൂര്‍ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയത് എച്ച് ആർ ഡി എസ് ആയിരുന്നു.

Exit mobile version