Site icon Fourteen Kerala – 14 Kerala News

നിപ വൈറസ്; കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡുകളും നിയന്ത്രണങ്ങളും

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും പ്രദേശത്തിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി ഉത്തരവിറക്കി.

മുക്കം മുന്‍സിപ്പാലിറ്റിയിലെ 18,19,20,21,22 വാര്‍ഡുകള്‍ മുഴുവനും, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാര്‍ഡുകള്‍ മുഴുവനും, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,3,11,12,13,14,15,1,6 വാര്‍ഡ് മുഴുവനും, വാര്‍ഡ് 9 ലെ പരപ്പില്‍ ഭാഗം മാത്രം വാര്‍ഡ് 10 ലെ പഴംപറമ്പ് – പൊറ്റമ്മല്‍ ഭാഗം, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 മുഴുവന്‍, വാര്‍ഡ് 13 ലെ അരീക്കോട് മുക്കം സ്റ്റേറ്റ് ഹൈവേയുടെ ഇടത് ഭാഗം. എന്നീ വാര്‍ഡുകളിലും പ്രദേശങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Exit mobile version