Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബസിന് അടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.

കോഴിക്കോട്: കരിക്കാംകുളം തടമ്പാട്ട് താഴം റോഡിൽ ഓട്ടോയെ മറികടക്കുന്നതിനിടെ ബസിന് അടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. തണ്ണീർപന്തലിലെ കോൺഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകൾ അഞ്ചലി (24) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതോടെയാണ്
അപകടം.

തടമ്പാട്ടുതാഴത്ത് നിന്ന് കരിക്കാംകുളത്തേക്ക് പോവുയയാരിന്ന യുവതി ഗതാഗത തടസമുണ്ടായതിനെ തുടർന്ന് നിർത്തിയിട്ട ഓട്ടോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂ‌‌‌ട്ടർ നിയന്ത്രണം വിട്ട് നഗരത്തിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസിന് അടിയിലേക്ക് മറിയുകയായിരുന്നു.

ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ്: വിപിൻ നല്ലളം (മിലിട്ടറി). മക്കൾ: ആദ്രിക, ആദ്വിക. അമ്മ: സുജാത. സഹോദരൻ നിധിൻ

Exit mobile version