Site icon Fourteen Kerala – 14 Kerala News

മഴക്കെടുതി; കോഴിക്കോട് വെള്ളയിൽ ഫിഷ്‌ ലാൻഡിങ് സെന്ററിൽ ചുഴലിക്കാറ്റും ജലസ്തംഭവും

കോഴിക്കോട്: മഴക്കെടുതിയിൽ ജില്ലയിൽ ഒരു മരണം. 30 വീടുകൾക്ക് നാശനഷ്ടം. വെള്ളയിൽ ഫിഷ്‌ ലാൻഡിങ് സെന്ററിൽ ചുഴലിക്കാറ്റും ജലസ്തംഭവും മൂലം 5 വള്ളങ്ങൾക്ക് കേടുപാട് സംഭവിച്ചു.

സ്കൂട്ടറിൽ തോടുമുറിച്ചുകൊടുക്കുമ്പോൾ ഒഴുക്കിൽപെട്ട് തിരുവമ്പാടി വെണ്ണായിപ്പള്ളി ജോസഫ് (75) ആണ് മരിച്ചത്. കുളിരാമുട്ടി തോട്ടിലായിരുന്നു അപകടം. 24 വില്ലേജുകളിലായി 30 വീടുകളാണ് ഭാ​ഗികമായി തകർന്നത്. കാറ്റിലും മഴയിലും വീടുകൾക്കു മുകളിലേക്ക് മരങ്ങൾ വീണായിരുന്നു അപകടങ്ങളിൽ ഏറെയും. താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.കക്കയം ഡാമിൽ കഴിഞ്ഞ ദിവസം തുറന്ന രണ്ടു ഷട്ടറുകൾ ഇന്നലെ മഴ കുറഞ്ഞതോടെ ഉച്ചയോടെ അടച്ചിരുന്നു.

എന്നാൽ വൈകിട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തത്തോടെ ഡാമിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. കുറ്റ്യാടിപ്പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Exit mobile version