Site icon Fourteen Kerala – 14 Kerala News

ദില്ലിയിൽ ഗോഡൗൺ ചുമരിടിഞ്ഞ് 5 പേർ മരിച്ച സംഭവം, രണ്ടുപേർ അറസ്റ്റിൽ

ദില്ലി: ദില്ലി അലിപൂരിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് 5 പേർ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കരാറുകാരനും സൂപ്പർവൈസറുമാണ് അറസ്റ്റിലായത്. അനധികൃതമായി നടത്തിയ കെട്ടിട നിർമാണം ദില്ലി പൊലീസും കോർപ്പറേഷനും നേരത്തെ തടഞ്ഞിരുന്നു. ഇത് വകവയ്ക്കാതെയാണ് നിർമാണം പുനരാരംഭിച്ചതെന്ന് വ്യക്തമായതോടെയാണ് നടപടി. 

പ്രദേശത്ത് മണ്ണെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ച അഞ്ച് പേരും. ഗോഡൗണിന്റെ ചുമരിന് സമീപത്തെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ചുമരിടിഞ്ഞ് ഇവരുടെ മേൽ വീണത്. സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന് 3 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. ഇരുപതോളം തൊഴിലാളികൾ ഈ സമയം നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നു. കോൺട്രാക്ടർ സിക്കന്ദർ, സൂപ്പർവൈസർ സതീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥല ഉടമെയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. 

Exit mobile version