Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം

കോഴിക്കോട് ജില്ലയിലെ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം. പുതുക്കിയ കൊവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള്‍ അടച്ചിടുന്നത്.

സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ വാക്സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.

ഓരോ ജില്ലകളിലെയും വാക്സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Exit mobile version