Site icon Fourteen Kerala – 14 Kerala News

തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാലില്‍ തൊടികയില്‍ മോഹന്‍ദാസ് (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രതി രജീഷ് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി തിരുവമ്പാടി പൊലിസ് തിരച്ചിൽ ആരംഭിച്ചു.

അതിർത്തി സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

Exit mobile version