Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് യുവാവ് ഷോക്കേറ്റു മരിച്ചു

നാദാപുരം: നാദാപുരത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കല്‍ വീട്ടില്‍ നവാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. നാദാപുരത്തെ ഒരു കടയില്‍ ജോലി ചെയ്യുന്ന നവാസ് രാത്രി കടയില്‍ നിന്ന് ക്വാര്‍ട്ടേഴ്‌സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. നവാസിന്റെ കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അന്‍ഷാദിനും ഷോക്കേറ്റു.

ലൈറ്റ് നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പൊലീസിനോട് പറഞ്ഞു. മുറിയില്‍ ഷോക്കേറ്റു വീണ ഇരുവരെയും ഉടന്‍ നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അന്‍ഷാദിനു കാര്യമായ പരിക്കുകളില്ല.

Exit mobile version