Site icon Fourteen Kerala – 14 Kerala News

മണ്ണുമാന്തിയന്ത്രം വീട്ടിലേക്ക് ഇടിച്ചുകയറി; മതിലും കാറും തകർന്നു

താമരശ്ശേരി : ബ്രേക്ക് തകരാറായതിനെത്തുടർന്ന് നിയന്ത്രണംവിട്ട മണ്ണുമാന്തിയന്ത്രം വീട്ടിലേക്ക് ഇടിച്ചുകയറി മതിലും പോർച്ചിൽ നിർത്തിയിട്ട കാറും തകർന്നു. പരപ്പൻപൊയിൽ പനക്കോട് കളത്തിൽ ചുടലക്കുന്ന് റോഡിൽ കെ.പി. സാദിഖിന്റെ വീട്ടിലേക്കാണ് മണ്ണുമാന്തിയന്ത്രം ഇടിച്ചുകയറിയത്.

വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം. ഇറക്കത്തിൽവെച്ച് ബ്രേക്ക്‌ തകരാറായതോടെ മണ്ണുമാന്തിയന്ത്രം റോഡരികിലെ താഴ്ചയുള്ള ഭാഗത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

Exit mobile version