Site icon Fourteen Kerala – 14 Kerala News

അതിമാരക മയക്കുമരുന്നുമായി രണ്ട് പേര്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്: അതിമാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മെഡിക്കല്‍ കോളേജ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഫാസില്‍ (27) ചെലവൂര്‍ സ്വദേശി പൂവത്തൊടികയില്‍ ആദര്‍ശ് സജീവന്‍ (23) എന്നിവരാണ് എംഡിഎംഎ എന്ന പേരിലറിയപ്പെടുന്ന മെത്ഥലീന്‍ ഡയോക്‌സി മെത്ത് അംഫിറ്റമിനുമായി പിടിയിലായത്.

പിടിയിലായ മയക്കുമരുന്നിന് പത്ത് ലക്ഷത്തിലധികം വില വരും. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടുകാരെകുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന മൊട്ടുക്കും നടന്നു വരുന്ന പ്രത്യേക ആന്റി നര്‍കോട്ടിക് ഡ്രൈവ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്റെ നേതൃത്വത്തിലുളള സിറ്റി ക്രൈം സ്‌ക്വാഡും ആന്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സക്വാഡും സബ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Exit mobile version