Site icon Fourteen Kerala – 14 Kerala News

മകള്‍ക്ക് നീതി കിട്ടി, വിധിയില്‍ സന്തോഷമെന്ന് വിസ്മയയുടെ അച്ഛന്‍

കൊല്ലം:  നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷയില്‍ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛന്‍. മകള്‍ക്ക് നീതി കിട്ടിയെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും വിസ്മയ അച്ഛന്‍ ത്രിവിക്രമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിനോടും അന്വേഷണ ഉദ്യോ​ഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയെന്നായിരുന്നു വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചത്.

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കമാരിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

Exit mobile version