Site icon Fourteen Kerala – 14 Kerala News

ദേശീയപാതയിൽ തണൽ മരങ്ങൾ ക‌ടപുഴകി വീഴുന്നത് പതിവായി

കൊയിലാണ്ടി: ദേശീയപാതയിൽ തണൽമരങ്ങൾ ക‌ടപുഴകി വീഴുന്നത് പതിവായി. ദേശീയപാത 6  മീറ്ററിലായി വീതികൂട്ടുന്നതിന്റെ ഭാഗമായി ഇരുവശത്തുമുള്ള തണൽ മരങ്ങൾ മുറിച്ചു മാറ്റുന്നുണ്ട്. കൊയിലാണ്ടി മേഖലയിൽ വലിയമരങ്ങൾ പൂർണമായും മുറിച്ചു മാറ്റിയി‌ട്ടില്ല. പലസ്ഥലത്തും ചെറിയ മരങ്ങളാണ് നീക്കം ചെയ്തത്. വലിയമരങ്ങളു‌ടെ ശിഖിരങ്ങൾ മാത്രം  മുറിച്ചുമാറ്റിയ നിലയിലാണ്. മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ചു മണ്ണ് ഇളക്കിമറിച്ചതിനെ തുടർന്ന് മഴവെള്ളം കെട്ടിക്കി‌ക്കുന്നതും മരങ്ങൾ വീഴാൻ ഇടയാക്കി. 

കഴിഞ്ഞ ദിവസം പൊയിൽക്കാവിൽ മരം വീണു അപക‌ടം സം ഭവിച്ചിരുന്നു. ലോറിക്ക് മുകളിലും വൈദ്യുതി ട്രാൻസ്ഫോമറിനു മുകളിലും മരങ്ങൾ ക‌ടപുഴകിവീണു. ദേശീയപാതയിൽ ഗതാഗതം സ്തംഭിക്കാനു ഇതു വഴിയൊരുക്കുന്നു. പൊയിൽക്കാവിൽ ലോറിയുടെ കാബിനു മുകളിൽ മരം വീണപ്പോൾ ഭാഗ്യം കൊണ്ടാണ് ഡ്രൈവറും ക്ളീനറും രക്ഷപ്പെ‌ട്ടത്. കോഴിക്കോ‌‌‌ട്, കൊയിലാണ്ടി ഫയർ ഫോഴ്സ് യൂണിറ്റുകൾ ഏറെ കഷ്‌ടപ്പെട്ടാണ് മരങ്ങൾ നീക്കം ചെയ്തത്. തിരുവങ്ങൂരിലും കഴിഞ്ഞ ദിവസ ങ്ങളിൽ തണൽ മരങ്ങൾ കടപുഴകി വീണിരുന്നു.

Exit mobile version