Site icon Fourteen Kerala – 14 Kerala News

പാണാമ്പ്രയിൽ യുവതികളെ മർദിച്ച കേസ്; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരി​ഗണിക്കും

മലപ്പുറം : മലപ്പുറത്ത് പാണാമ്പ്രയിൽ യുവതികളെ മർദിച്ച കേസിലെ പ്രതി തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹീം ഷബീറിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് വരെയാണ് ഇയാളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നത്. ഏപ്രിൽ 16 നായിരുന്നു സംഭവം. ഇയാൾ അപകടകരമായ രീതിയിൽ കാറോടിച്ചതിനെ ചോദ്യം ചെയ്ത പരപ്പനങ്ങാടി സ്വദേശികളായ അസ്‌ന, ഹംന എന്നിവരെ മർദ്ദിച്ചെന്നാണ് പൊലീസ് കേസ്. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിൽ പാണാന്പ്രയിൽ വെച്ചായിരുന്നു സംഭവം. വാഹനം കുറുകെ ഇട്ട് ഷബീർ വഴി മുടക്കിയെന്നും യുവതികളുടെ മുഖത്ത് അടിച്ചെന്നുമാണ് കേസ്.

പെൺകുട്ടികള്‍ വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. മൊഴിപ്രകാരമുള്ള വകുപ്പുകളില്‍ പ്രതിക്കെതിരെ  കേസെടുക്കുന്ന കാര്യത്തില്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം. ഇതിനിടെ മോട്ടോർ വാഹന വകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രതി ഇബ്രാഹം ഷെബീറിന്‍റെ വാഹനത്തിന്‍റെ അമിത വേഗത, നടുറോഡിൽ വാഹനം നിർത്തിയിട്ടുള്ള അതിക്രമം, റോങ്ങ് സൈഡ് വാഹനം ഓടിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ജോയിൻറ് ആർടിഒ ക്ക് ജില്ലാ ആർ.ടി.ഒ നിർദേശം നൽകി. 

Exit mobile version