Site icon Fourteen Kerala – 14 Kerala News

അമ്പായത്തോടിന് സമീപം മിനി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്

താമരശ്ശേരി: അമ്പായത്തോടിന് സമീപം മിനി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്. ബൈക്ക് യാത്രികരായ ഈങ്ങാപ്പുഴ പയോണ സ്വദേശി അക്ഷയ്, മയിലള്ളാംപാറ എടുത്തുവെച്ച കല്ല് സ്വദേശി ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു വാഹനങ്ങളും അടിവാരം ഭാഗത്തേക്ക് പോകുന്നതിനിടെ ചുങ്കം പോസ്റ്റിനും അമ്പായത്തോടിനും ഇടയിലാണ് അപകടത്തില്‍ പെട്ടത്.

Exit mobile version