Site icon Fourteen Kerala – 14 Kerala News

വീണ ജോര്‍ജ്-ചിറ്റയം ഗോപകുമാര്‍ പോര് രൂക്ഷം; മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ചിറ്റയം പങ്കെടുക്കില്ല

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് തുടരുന്നു. പത്തനംതിട്ടയിൽ നടക്കുന്ന സർക്കാർ പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിലും പങ്കെടുക്കില്ലെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു.

ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാർ. സിപിഐ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മേളയുടെ ഉദ്ഘാടന ചടങ്ങിലും ചിറ്റയം പങ്കെടുത്തിരുന്നില്ല. മേളയുടെ സമാപനം അൽപസമയത്തിനകം തുടങ്ങും.

Exit mobile version