Site icon Fourteen Kerala – 14 Kerala News

55 വാർഡുകളിലും 2 പഞ്ചായത്തുകളിലും ഒരാഴ്ച കർശന ലോക്ഡൗൺ

കോഴിക്കോട്∙ ‌‌‌‌വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ റേഷ്യോയുടെ (ഡബ്ല്യുഐപിആർ) അടിസ്ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ 55 വാർഡുകളിലും കൂരാച്ചുണ്ട്, തുറയൂർ പഞ്ചായത്തുകളിലും അടുത്ത ബുധനാഴ്ച വരെ കർശന ലോക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ എണ്ണം പരിഗണിച്ചു കണക്കാക്കിയ ഡബ്ല്യുഐപിആർ 8നു മുകളിലുള്ള സ്ഥലങ്ങളാണിത്.

കർശന നിയന്ത്രണങ്ങൾഉള്ള വാർഡുകൾ:

കൂരാച്ചുണ്ട്, തുറയൂർ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും, കോഴിക്കോട് കോർപറേഷൻ– 2, 3 വാർഡുകൾ, കൊയിലാണ്ടി നഗരസഭ– 5, 13, 22, 24, 26, 35, 36, 38, 39 വാർഡുകൾ, മുക്കം നഗരസഭ– 1, 3, 7, 11, 17, 18, 20, 31, 32 വാർഡുകൾ, വടകര നഗരസഭ– 5, 6, 8, 20, 28 വാർഡുകൾ, പയ്യോളി നഗരസഭ– 24, 30, 31, 34 വാർഡുകൾ, രാമനാട്ടുകര നഗരസഭ– 3, 5, 13, 15, 17, 21, 25 വാർഡുകൾ, ഫറോക്ക് നഗരസഭ– 3, 5, 11, 13, 14, 16, 17, 20, 24 വാർഡുകൾ, കൊടുവള്ളി നഗരസഭ– 1, 7, 10, 11, 22, 23, 29, 31, 33, 34 വാർഡുകൾ.

നിയന്ത്രണങ്ങൾ: 

ഈ വാർഡുകളിൽ നിന്ന് അടിയന്തര യാത്രകൾക്ക് അല്ലാതെ ആരെയും പുറത്തേക്കും അകത്തേക്കും യാത്രചെയ്യാൻ അനുവദിക്കില്ല. അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും വിൽപന മാത്രം അനുവദിക്കും. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി മാത്രം. അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉച്ചയ്ക്ക് 2 വരെ. എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും. രാത്രി 7 മുതൽ രാവിലെ 5 വരെ അടിയന്തര യാത്രകൾ മാത്രമേ അനുവദിക്കൂ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു മുകളിൽ

ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു മുകളിലെത്തി. ഇന്നലെ 2,821 പേർക്കു കോവി‍ഡ് സ്ഥിരീകരിച്ചു. 22.22 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12,937 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്. 2,207 പേർ രോഗമുക്തി നേടിയതോടെ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 26,515 ആയി. 

Exit mobile version