Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് തീവണ്ടി തട്ടി പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: ഫറോക്ക് റെയിൽ പാലത്തിൽ നിന്ന് തീവണ്ടി തട്ടി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. മറ്റൊരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥിനി കരുവൻ തുരുത്തി സ്വദേശി നഫയാണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന പെരിങ്ങാവ് സ്വദേശി ഇഷാമിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഷാമിന് കൈക്കും കാലിനുമാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല. കോയമ്പത്തൂർ-മംഗലാപുരം പാസഞ്ചർ തീവണ്ടിയാണ് തട്ടിയത്. ഉച്ചക്ക് 12:45 ഓടെയായിരുന്നു സംഭവം.

Exit mobile version