Site icon Fourteen Kerala – 14 Kerala News

പേരാമ്പ്രയിൽ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

പേരാമ്പ്ര: പേരാമ്പ്രയില്‍ തെരുവ് നായ അക്രമണം. ഇന്നലെ വൈകീട്ട് നായ്ക്കളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ചിരുതകുന്നില്‍ വാസു, ഒലീവ് സ്‌ക്കൂളിന് സമീപം കോരന്‍ കണ്ടി ശൈത്യ, ചാലില്‍ പുഷ്പവേണി, പൈതോത്ത് റോഡ് മൊയോത്ത് ചാലില്‍ വാഴയില്‍ ജാനു, കോരന്‍ കണ്ടി റീജ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

പരിക്കേറ്റവര്‍ക്ക് താലുക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version