Site icon Fourteen Kerala – 14 Kerala News

സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ പട്ടിണിസമരവുമായി റേഷൻവ്യാപാരികൾ

താമരശ്ശേരി: പത്ത് മാസമായി നൽകാതിരുന്ന ഭക്ഷ്യക്കിറ്റ് കമ്മിഷൻ ലഭ്യമാക്കുക, കോവിഡ് ബാധിച്ച് മരിച്ച 55 റേഷൻ വ്യാപാരികൾക്കും ജീവനക്കാർക്കും സഹായധനം നൽകുക, റേഷൻവ്യാപാരികൾക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചിങ്ങം ഒന്നിന് വിവിധ സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ റേഷൻ വ്യാപാരികൾ പട്ടിണിസമരം നടത്തി.

എ.കെ.ആർ.ആർ.ഡി.എ. താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിനുമുന്നിൽ നടന്ന റേഷൻ വ്യാപാരികളുടെ പട്ടിണിസമരം സംസ്ഥാന കമ്മിറ്റി അംഗം പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

കെ.പി. ബൽരാജ് അധ്യക്ഷനായി. സുരേഷ് കറ്റോട്, അസീസ് കാന്തപുരം, പ്രഭാകരൻനായർ, എൻ.സി. രവീന്ദ്രൻ, ബാലൻ ഇയ്യാട്, ജോർജ്, അശ്വിൻ, പ്രദീഷ് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version