Site icon Fourteen Kerala – 14 Kerala News

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പൻ എംഎൽഎക്ക് സുപ്രീംകോടതി നോട്ടീസ്

ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസിൽ  കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ്. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. 

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.25 കോടി രൂപ തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്. 

എന്നാല്‍ ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

Exit mobile version