Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയില്‍ പി.എസ്.സി. ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

താമരശ്ശേരി : തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മ 18 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് വേണ്ടി പി.എസ്.സി. ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വട്ടക്കുണ്ട് വാവാട് ഉസ്താദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് പ്രശസ്ത ട്രെയിനര്‍ മുഹമ്മദ് ഇസ്മായില്‍ കൊടുവള്ളിയില്‍ നേതൃത്വം നല്‍കി.

സി കെ യൂസഫ് മാസ്റ്റർ, പി സി ഹിസ്സാം, അജ്മൽ ഒട്ടക്കുന്ന്, ഉസ്മാൻ ചെമ്പ്ര,റഫീഖ് ചെമ്പ്ര, പി കെ മുനീർ, അലി കാരാടി, പി.കെ.നൗഷാദ്, എം.പി.സലാം, നാസർ കാരാടി, സലീം, ടി.ജാഫർ തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version