Site icon Fourteen Kerala – 14 Kerala News

തെളിനീരൊഴുകും നവകേരളം കട്ടിപ്പാറ പഞ്ചായത്ത് തല ഉദ്ഘാടനം

കട്ടിപ്പാറ : സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞം 2022 ന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയായ തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ കട്ടിപ്പാറ പഞ്ചായത്ത് തല ഉദ്ഘാടനം അമ്പായത്തോട് പുല്ലുമലയില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ആദ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ജിന്‍സി തോമസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബീ രവീന്ദ്രന്‍, ആസൂത്രണസമിതി ഉപാദ്യക്ഷന്‍ ഹാരിസ് അമ്പായത്തോട്, മെമ്പര്‍ മാരായ ഏ.കെ.അബൂബക്കര്‍ കുട്ടി, പ്രേംജിജെയിംസ്, സുരജ, സൈനബനാസര്‍, ഏ.വി ലോഹി ദാക്ഷന്‍, കെ.സി. ബഷീര്‍, കെ.ആര്‍ രാജന്‍, കെ.കെ. അപ്പുകുട്ടി, ഏ. ടി.ദാവൂദ്, കെ. ആര്‍.ബിജു, ഇ. കെ സക്കരിയ എം.കെ.സുജാതടീച്ചര്‍, ഷൈനി ശ്രീനിവാസന്‍ . ജയശ്രീ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ്‌തൊഴിലാളികള്‍, വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ തോട് ശുചീകരണത്തിന് നേതൃത്വംനല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാഹിം സ്വാഗതവും വാര്‍ഡ് മെമ്പര്‍ സീനസുരേഷ് നന്ദിയും പറഞ്ഞു.

Exit mobile version