Site icon Fourteen Kerala – 14 Kerala News

റേഷൻ കിറ്റ് വിതരണം;AK RRDA പട്ടിണി സമരവും വഞ്ചനാദിനവും ആചരിച്ചു

താമരശ്ശേരി.കേരളത്തിലെ റേഷൻ വ്യപാരികൾക്ക് കിറ്റ് വിതരണം ചെയ്തതിന്റെ 10 മാസത്തെ കമ്മീഷൻ കുടിശിക ഉടനെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ റേഷൻ വ്യാപാരികളുടെ കരുത്തുറ്റ സംഘടനയായ AK RRDA സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത സംസ്ഥാനത്തെ എല്ലാ താലുക്ക് സപ്ലൈ ഓഫീസിന് മുൻപിൽ പട്ടിണി സമരവും വഞ്ചനാദിനവും താമരശ്ശേരി താലുക്ക് കമ്മറ്റി ട്രഷറർ ശ്രീ ബൽരാജിന്റെ അദ്ധ്യക്ഷതയിൽ എ അരവിന്ദൻ സംസ്ഥാന കമ്മറ്റി അംഗം ഉദ്ഘാടനം ചെയ്തു

ഈ സമര പരിപാടിയിൽ താലൂക്ക് ജനറൽ സെകട്ടറി സുരേഷ്കറ്റോട് വർക്കിങ്ങ് പ്രസിഡണ്ട് അസീസ് കാന്തപുരം വൈസ് പ്രസിഡണ്ട് മാരായ പ്രഭാകരൻ നായർ പത്മനാഭൻ രവീന്ദ്രൻ പനങ്ങാടഫർക്ക, കൺവീനർ O K ബാലൻ പനങ്ങാട് ഫർക്ക ട്രഷറർ ജീജീഷ് പുനൂർ ദാമോദരൻ വാവാട് പ്രജീഷ് കോളിക്കൽഎന്നിവർ ആശംസാ പ്രസംഗം നടത്തി അശ്വിൻ എസ്സ് നന്ദിയും പറഞ്ഞു

Exit mobile version