Site icon Fourteen Kerala – 14 Kerala News

പോലീസ് സ്റ്റേഷനിലെ സുരക്ഷാഭിത്തി ഒടുവിൽ പുതുമോടിയിലേക്ക്

താമരശ്ശേരി : പോലീസ് സ്റ്റേഷനിൽ നിർമാണപ്രവൃത്തി നടത്തുന്നതിനിടെ ബലക്ഷയത്തെത്തുടർന്ന് പൊളിച്ച ചുറ്റുമതിൽ ഒടുവിൽ സുരക്ഷ വർധിപ്പിച്ച് പുതുമോടിയിലേക്ക്.

കരിങ്കല്ല് ഉപയോഗിച്ച് അടിത്തറ സജ്ജമാക്കി അതിനുമുകളിൽ പടവുചെയ്തും കോൺക്രീറ്റ് ബെൽറ്റ് വാർത്തും നിർമിക്കുന്ന സുരക്ഷാഭിത്തിയുടെ പ്രവൃത്തിക്കാണ് തുടക്കമായത്.

ഇതിൽ അടിത്തറയുടെ നിർമാണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. മാവോവാദി സാന്നിധ്യമുള്ള പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കുന്നതിനായി അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് മതിൽനിർമാണം.

Exit mobile version