Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് 25 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ

കോഴിക്കോട്: മാങ്കാവിലെ സ്വകാര്യ ആശുപത്രിക്കുസമീപം ഫ്ലാറ്റിൽനിന്ന്‌ മാരക മയക്കുമരുന്നായ 25 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് കരുവന്തിരുത്തിയിലെ താഴത്തകത്ത് വീട്ടിൽ റജീനയെ (38) പരപ്പനങ്ങാടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നാല് ഗ്രാം എം.ഡി.എം.എ.യുമായി പരപ്പനങ്ങാടിയിൽ പിടിയിലായ ചാലിയം സ്വദേശി നാലുകുടി പറമ്പിൽ മുഷാഹിദിനെ (32) ചോദ്യംചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്ര, പ്രിവന്റീവ് ഓഫീസർമാരായ ടി. പ്രജോഷ് കുമാർ, കെ. പ്രദീപ് കുമാർ, ഉമ്മർകുട്ടി സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, ദിദിൻ, അരുൺ, ജയകൃഷ്ണൻ, വിനീഷ് പി.ബി, ശിഹാബുദ്ദീൻ, കെ. സ്മിത, എം. ശ്രീജ, വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Exit mobile version