Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയിൽ ഓണച്ചന്തയ്ക്ക് തുടക്കമായി

താമരശ്ശേരി: കുറഞ്ഞനിരക്കിൽ ഭക്ഷ്യ ഉത്‌പന്നങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് കെടവൂരിൽ തുടക്കമായി. താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സി. അബ്ദൾ അസിസ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ എം.വി. യുവേഷ് അധ്യക്ഷനായി. ബി.ആർ. ബെന്നി, കെ.വി. സെബാസ്റ്റ്യൻ, കെ.പി. രാധാകൃഷ്ണൻ, വി. രാജേന്ദ്രൻ, കെ.പി. ഹരിദാസൻ, വി.പി. ഗോപി എന്നിവർ സംസാരിച്ചു

Exit mobile version