Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി യൂത്ത് കോൺഗ്രസ് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

കൊടുവള്ളി: യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “വർഗീയതയിൽ നിന്നും ഇന്ധന നികുതി വർധനവിൽ നിന്നും സ്വാതന്ത്ര്യം വേണം” എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് വാവാടു നിന്ന് ആരംഭിച്ച കാൽനടജാഥ കൊടുവള്ളിയിൽ സമാപിച്ചു.

ജാഥാ ക്യാപ്റ്റന്ക്യാപ്റ്റൻ ഷമീർ ഓമശേരിക്ക് യൂത്ത് കോൺഗ്രസ് പതാക കൈമാറി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രാഗേഷ് ഉദ്ഘാടനം നിർവഹിച്ചു. കൊടുവള്ളി നോർത്ത് മണ്ഡലം പ്രസിഡണ്ട് അശോകൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജവഹർ പൂമംഗലം, ഷാഹുൽ മടവൂർ എന്നിവർ സന്നിഹിതരായിരുന്നു. സമാപന സമ്മേളന ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് നിർവഹിച്ചു.

കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് സി കെ ജലീൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുജീബ് പുറായിൽ,കെ എസ് യു ജില്ലാ സെക്കട്രി ഷാദിഷബീബ്, മണ്ടലം പ്രസിഡൻ്റ്മാരായ ഫസൽ പാലങ്ങാട്, പി.സി ഫിജാസ്, ഇക്ബാൽ കൂടത്തായി, ആർ കെ നിഷാദ്, ഷർത്താജ് ടി.കെ.പി തുടങ്ങിയവർ സംസാരിച്ചു. ഫാറൂഖ് പുത്തലത്ത് സ്വാഗതവും ജ്യോതി ജി.നായർ നന്ദിയും പറഞ്ഞു.

Exit mobile version