Site icon Fourteen Kerala – 14 Kerala News

മെഡിക്കൽ കോളേജിലെ ഖരമാലിന്യം സംസ്‌കരിക്കാൻ കരാറായി

കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിലെ ഖരമാലിന്യം സംസ്കരിക്കാൻ കരാർ നടപടികൾ പൂർത്തിയായി. മൂന്നുപേർ പങ്കെടുത്ത ടെൻഡറിൽ വെസ്റ്റ്ഹില്ലിലെ കോനാരി അഡ്വാൻസ്ഡ് പോളിമേഴ്‌സ് എന്ന കമ്പനിക്കാണ് കരാർ ലഭിച്ചത്.

2,12,000 രൂപ ക്വാട്ട് ചെയ്തെങ്കിലും അധികൃതർ ഇടപെട്ട് ഒരുമാസത്തേക്ക് 1,99,941 രൂപയ്ക്ക് കരാർ ഉറപ്പിച്ചു. ഏതാനും ദിവസം മുമ്പ് തീപിടിച്ച ഇൻസിനറേറ്ററിനുപുറത്തെ മാലിന്യ ക്കൂമ്പാരത്തിനു പുറമേ ദിവസേന ഉണ്ടാകുന്ന മാലിന്യവും കമ്പനി ആശുപത്രിയുടെ ഇൻസിനറേറ്ററിൽ സംസ്കരിക്കും. ആവശ്യമെങ്കിൽ അധികമുള്ള മാലിന്യം അവരുടെ വെസ്റ്റ്‌ഹില്ലിലെ പ്ലാന്റിലേക്ക് കൊണ്ടുപോയി സംസ്കരിക്കും.

എം.സി.എച്ച്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക്, പി.എം.എസ്.എസ്.വൈ., പി.എം.ആർ., സ്പോർട്‌സ് മെഡിസിൻ, ത്രിതല കാൻസർ സെന്റർ എന്നിവിടങ്ങളിലെ മാലിന്യം ഓരോ ദിവസവും വൈകീട്ട് മൂന്നുമണിക്കകം നീക്കംചെയ്യണം.

Exit mobile version