Site icon Fourteen Kerala – 14 Kerala News

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; അഞ്ചു യാത്രക്കാരിൽ നിന്ന് പിടികൂടിയത് രണ്ടര കിലോ സ്വർണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും പൊലീസ് സ്വർണം പിടികൂടി. അഞ്ചു യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. 

ഈ അഞ്ച് യാത്രക്കാരെയും അവരെ കൂട്ടിക്കൊണ്ടു പോവാനെത്തിയ ഏഴ് പേരെയും  പൊലീസ് പിടികൂടി. നാലു കാറുകളും പിടിച്ചെടുത്തു. കാലിൽ വച്ചുകെട്ടിയ നിലയിലും  ലഗേജിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നാണ് പൊലീസ്  സ്വർണം പിടിച്ചത്. 

200 ഗ്രാം എംഡിഎംഎയുമായി നാലുപേരെ കാസർകോട് എക്സൈസ് സ്പെഷൽ സ്‌ക്വാഡ് പിടികൂടി. കാസർകോട് സ്വദേശികളായ സെമീർ, ഷെയ്ക്ക് , അബ്ദുൽ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാൾ സ്വദേശി അബൂബക്കർ സിദ്ദിക്ക് എന്നിവരാണ് ആദൂർ കുണ്ടാറിൽവച്ച് പിടിയിലായത്. വിപണിയിൽ പത്തുലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിമരുന്നാണിത്.

Exit mobile version