Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തില്‍ ബെെക്കിനു മുകളിലേക്ക് കല്ല് ഉരുണ്ട് വീണ് യുവാവ് മരിച്ചു

താമരശ്ശേരി: ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന  ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20) ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളൊടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ചുരം ആറാം വളവിലാണ് അപകടം.
വനത്തിൽ നിന്നും ഉരുണ്ടു വന്ന  വലിയ കല്ല് യുവാക്കളുടെ മേൽ പതിക്കുകയായിരുന്നു.

പരിക്കേറ്റവരെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ എത്തിച്ചെങ്കിലും അഭിനവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Exit mobile version