Site icon Fourteen Kerala – 14 Kerala News

വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു; ഒരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കൂവ്വത്തോട്ട് പേപ്പച്ചൻ മെർലിൻ മകൻ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്‍റെ മകൾ ഹാഷ്മി (14) എന്നിവരാണ് മരിച്ചത്.

മരിച്ച ഹൃദ്വിന്‍റെ സഹോദരി ഹൃദ്യയും ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ കുട്ടിയെ രക്ഷപ്പെടുത്താനായി. സാബുവിന്‍റെ വീട്ടിൽ ഈസ്റ്റർ ആഘോഷിക്കാൻ ബെംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഹൃദ്വിനും കുടുംബവും.

Exit mobile version