Site icon Fourteen Kerala – 14 Kerala News

ബാലുശ്ശേരിയിൽ വനവത്കരണത്തിന് തുടക്കം

ബാലുശ്ശേരി: ബ്ലോക്ക് പഞ്ചായത്ത് വനമഹോത്സവം 2021 – ന്റെ ഭാഗമായി നടപ്പാക്കുന്ന വനവത്കരണ പദ്ധതിക്ക്‌ തുടക്കമായി. ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ മഞ്ഞപ്പുഴയോരത്ത് മുളത്തൈനട്ട് പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.

പരിസ്ഥിതി പുനഃസ്ഥാപനവും പരിപാലനവും ലക്ഷ്യമിട്ട് വനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് ലഭ്യമായ മുളത്തൈകൾ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞപ്പുഴയുടെ തീരങ്ങളിൽ നട്ടു.

വാർഡ് മെമ്പർ ഇല്ലത്ത് വിജേഷ് അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് മെമ്പർ ഡി.ബി. സബിത, ബ്ലോക്ക്‌ ഡെവലപ്പ്മെൻറ് ഓഫീസർ കെ.പി. മുഹമ്മദ് മുഹ്സിൻ, ജിതിൻ ടോം, ജിഷാർ, സരുൺദേവ് എന്നിവർ സംസാരിച്ചു.

Exit mobile version